Skip to main content

പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന് (സെപ്റ്റംബര്‍ 27)

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ഇന്ന്(സെപ്റ്റംബര്‍ 27) നടക്കും. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് മേശകള്‍ നിര്‍ണയിക്കുന്ന അവസാന റാന്‍ഡമൈസേഷന്‍ ഇന്നു (സെപ്റ്റംബര്‍ 27) രാവിലെ ആറിനാണ്.  

വോട്ടെണ്ണലിനായി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നുമുതല്‍ എട്ടു വരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍  14 വരെ മേശകളില്‍ 12 റൗണ്ടുമാണ് വോട്ടെണ്ണല്‍ നടക്കുക. പോളിംഗ് ബൂത്തുകളുടെ പഞ്ചായത്തു തിരിച്ചുള്ള പട്ടിക ചുവടെ.

രാമപുരം: 1-22, കടനാട്:23-37, മേലുകാവ്: 38-45, മൂന്നിലവ്: 46-54, തലനാട് : 55-61, തലപ്പലം : 62-71, ഭരണങ്ങാനം: 72-83, കരൂര്‍: 84-102, മുത്തോലി: 103-116, പാലാ മുനിസിപ്പാലിറ്റി: 117-134, മീനച്ചില്‍: 135-148, കൊഴുവനാല്‍ : 149-158, എലിക്കുളം: 159-176.

റൗണ്ട് 1
രാമപുരം 1-14

റൗണ്ട് 2                    
രാമപുരം 15-22        
കടനാട് 23-28

റൗണ്ട് 3                    
കടനാട് 29-37          
മേലുകാവ് 38-42

റൗണ്ട് 4          
മേലുകാവ് 43-45      
മൂന്നിലവ് 46-54
തലനാട് 55,56

റൗണ്ട് 5                    
തലനാട് 57-61
തലപ്പലം 62-70

റൗണ്ട് 6                    
തലപ്പലം 71        
ഭരണങ്ങാനം 72-83  
കരൂര്‍ 84

റൗണ്ട് 7                            
കരൂര്‍ 85-98

റൗണ്ട് 8                          
കരൂര്‍ 99-102
 മുത്തോലി 103-112

റൗണ്ട് 9                        
മുത്തോലി 113-116
പാലാ മുനിസിപ്പാലിറ്റി 117- 126

റൗണ്ട് 10                            
പാലാ മുനിസിപ്പാലിറ്റി 127-134                    
മീനച്ചില്‍ 135-140

റൗണ്ട് 11                        
മീനച്ചില്‍ 141-148  
കൊഴുവനാല്‍ 149-154

റൗണ്ട് 12                      
 കൊഴുവനാല്‍ 155-158
 എലിക്കുളം 159-168

റൗണ്ട് 13                    
എലിക്കുളം 169-176

പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. ഇത് പൂര്‍ത്തിയായതിനുശേഷമായിരിക്കും എല്ലാ മേശകളിലും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക.

ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക . 

വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥര്‍ രാവിലെ ആറിന് എത്തിച്ചേരും. വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുളള സ്ട്രോംഗ് റൂമുകള്‍  റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ രാവിലെ 7.30ന് തുറക്കും. സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍  വോട്ടിംഗ് യന്ത്രങ്ങളും കണ്‍ട്രോള്‍ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയറിയും സ്ട്രോംഗ് റൂമില്‍നിന്ന് പുറത്തെടുക്കും. ആദ്യ റൗണ്ടില്‍ എണ്ണേണ്ട യന്ത്രങ്ങളാണ് കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്ക് കൈമാറുക.

ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ വോട്ടു നില നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററിന്‍റെ trend.kerala.gov.in   എന്ന വെബ്സൈറ്റില്‍ ലഭിക്കും. 

മാധ്യമങ്ങള്‍ക്ക് വോട്ടെണ്ണല്‍ വിവരങ്ങള്‍ നല്‍കുന്നതിന് കൗണ്ടിംഗ് കേന്ദ്രത്തിനു സമീപം മീഡിയ സെന്‍റര്‍ സജ്ജീകരിച്ചിട്ടുണ്ട്.

date