Skip to main content

സമ്പുഷ്ട കേരളം പദ്ധതി- പോഷണ്‍ എക്സ്പ്രസ്  14 ന്   ജില്ലയിലെത്തും

സമ്പുഷ്ട കേരളം പദ്ധതിയുടെ  പ്രചാരണ-ബോധവത്ക്കരണത്തിന്  വനിതാ ശിശുവികസന വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന്  ഒരുക്കിയിട്ടുളള പോഷണ്‍ എക്സ്പ്രസ് ഒക്ടോബര്‍ 14 ന് ജില്ലയിലെത്തും.  രാവിലെ 9.30 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ നിന്ന്  പര്യടനം  ആരംഭിക്കുന്ന പ്രചാരണ വാഹനം ഉച്ചയ്ക്ക് 2.30 ന് ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജില്‍ എത്തും. ഒക്ടോബര്‍ 15ന് രാവിലെ 9.30 ന് കോട്ടയം നഗരത്തില്‍ നിന്നാരംഭിക്കുന്ന  പര്യടനം ഉച്ചയ്ക്ക് 2.30 ന് പാലായില്‍ സമാപിക്കും. 

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ആറു വയസു വരെയുള്ള കുഞ്ഞുങ്ങള്‍ എന്നിവരുടെ പോഷണ വൈകല്യങ്ങള്‍ പരിഹരിക്കുന്നതിനും ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിനും  വിവിധ വകുപ്പുകള്‍ സംയുക്തമായാണ്  പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഈ മാസം 17 മുതല്‍ ഒക്ടോബര്‍ 16 വരെ ആചരിക്കുന്ന പോഷണ്‍ മാ പരിപാടിയുടെ  പുരോഗതി ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്‍റെ  അദ്ധ്യക്ഷതയില്‍  കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അവലോകനം ചെയ്തു. വിവിധ വകുപ്പുദ്യോഗസ്ഥര്‍ സംബന്ധിച്ചു.

date