Skip to main content

അപേക്ഷ ക്ഷണിച്ചു

 

    പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മത്സരപരീക്ഷാ പരിശീലനത്തിനുള്ള ധനസഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മത്സരപരീക്ഷാ പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ളവരാകണം ഉദ്യോഗാര്‍ത്ഥികള്‍. www.eep.bcdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bcdd.kerala.gov.in, 04842429130.
(പി.ആര്‍.പി. 1074/2019)

 

date