Skip to main content

വെള്ളൂര്‍ പി രാഘവന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം മന്ത്രി എ കെ ബാലന്‍ 29 ന് ഉദ്ഘാടനം ചെയ്യും

 

 വെള്ളൂര്‍ പി രാഘവന്‍ സ്മാരക മന്ദിരം ശിലാസ്ഥാപനം സാംസ്‌കാരിക പട്ടികജാതി-വര്‍ഗ്ഗ പാര്‍ലമെന്ററികാര്യ നിയമവകുപ്പ് മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. 18,60,000 രൂപ സര്‍ക്കാര്‍ സ്മാരക മന്ദിരത്തിനായി അനുവദിച്ചിട്ടുണ്ട്. പരിപാടിയുടെ ഉദ്ഘാടനം 29 ന് വൈകിട്ട് നാല് മണിക്ക് കോടഞ്ചേരി ഗവ ഐ ടി ഐ ക്ക് സമീപം നടക്കും. ഇ കെ വിജയന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കൈരളി  സാംസ്‌ക്കാരിക വേദി ചാരിറ്റമ്പിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് . തുടര്‍ന്ന് കേരള ഫോക് ലോറിന്റെ നേതൃത്വത്തില്‍ കണ്യാര്‍കളിയും നാടന്‍ പാട്ടും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

date