Skip to main content

കോർപ്പറേഷൻ വാണിജ്യ വ്യവസായ കേന്ദ്രം നിർമ്മാണോദ്ഘാടനം മേയർ നിർവഹിച്ചു

കോർപ്പറേഷൻ വാണിജ്യ വ്യവസായ കേന്ദ്രത്തിന്റെ നിർമാണ ഉദ്ഘാടനം കോർപ്പറേഷൻ മേയർ അജിത വിജയൻ നിർവഹിച്ചു. തൃശൂർ കോലോത്തുംപാടത്തു ജില്ലാ സഹകരണ ബാങ്കിന് സമീപം കോർപ്പറേഷൻ വക 50 സെന്റ് സ്ഥലത്ത് 15 കോടി രൂപ ചിലവിൽ 72000 ചതുരശ്ര അടിയിൽ ആണ് വാണിജ്യ കെട്ടിടം നിർമ്മിക്കുന്നത്. 80 വണ്ടികൾക്ക് പാർക്കിംഗ് സൗകര്യങ്ങളോടു കൂടി ആധുനിക രീതിയിൽ ബേസ്മെന്റ് ഫ്‌ളോർ അടക്കം അഞ്ച് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. തൃശൂർ കോർപ്പറേഷന്റെ കീഴിൽ നഗരത്തിലും കോർപറേഷൻ പരിധിയിലും നിരവധി വാണിജ്യ കേന്ദ്രങ്ങൾ ഉണ്ടെങ്കിൽ ചരിത്രത്തിൽ ആദ്യമായാണ് ബേസ്മെന്റിലും അഞ്ചാം നിലയിലും പാർക്കിങ്ങോടെ ആധുനിക രീതിയിൽ വാണിജ്യ കേന്ദ്രം നിർമ്മിക്കുന്നത്. രണ്ടു വർഷത്തെ കാലാവധിക്കുള്ളിൽ പ്രവർത്തനം പൂർത്തീകരിക്കും. ഗവൺമെന്റിന്റെ അംഗീകരത്തോടെയാണ് പ്രവർത്തനങ്ങൾ തുടങ്ങുന്നതെന്നും കോർപ്പറേഷൻ വക്താക്കൾ അറിയിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി ജോസ് പി അധ്യക്ഷത വഹിച്ചു. ഡിപിസി മെമ്പർ വർഗീസ് കണ്ടംകുളത്തി, പൊതുമരാമത്തു വർക്കിങ് ഗ്രൂപ് ചെയർമാൻ കൃഷ്ണൻ കുട്ടി മാസ്റ്റർ, കുടുംബശ്രീ പ്രവർത്തകർ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date