Skip to main content

ടൂറിസം ദിനാചരണം നടത്തി

ഉത്തരവാദിത്ത ടൂറിസത്തിന് പ്രാമുഖ്യം നൽകി കൊണ്ട് ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി വിലങ്ങൻകുന്നിൽ അനിൽ അക്കര എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ഡോ. ഇ മുരളി, എം ആർ ഗോപാലകൃഷ്ണൻ എന്നിവർ വിഷയാവതരണം നടത്തി. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി കുര്യാക്കോസ്, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡോജു ചെറുവത്തുർ, ഡിപിസി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എംഡിഎം റെജി പി ജോസഫ് സ്വാഗതവും ഡിപിടിസി സെക്രട്ടറി ഡോ. എ കവിത നന്ദിയും പറഞ്ഞു.

date