Skip to main content

പ്രളയദുരിതാശ്വാസം: അവശേഷിച്ച സാമഗ്രികൾ വകുപ്പുകൾക്ക് കൈമാറും

പ്രളയദുരിതാശ്വാസത്തിന്റെ ഭാഗമായി സമാഹരിച്ച വിവിധ സാധന സാമഗ്രികളിൽ ക്യാമ്പുകൾക്ക് നൽകിയതിൽ അവശേഷിച്ചവ ആവശ്യക്കാരിലെത്തിക്കാനായി വിവിധ സർക്കാർ വകുപ്പുകൾക്ക് കൈമാറും. പഠനോപകരണങ്ങൾ വിദ്യാർഥികൾക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. മാതൃശിശുക്ഷേമത്തിനും ആവശ്യമായവ ഐ.സി.ഡി.എസിനും അഗതി മന്ദിരങ്ങൾ, അനാഥ മന്ദിരങ്ങൾ എന്നിവയ്ക്ക് ആവശ്യമായവ സാമൂഹിക നീതി വകുപ്പിനും ശുചീകരണ സാമഗ്രികൾ പഞ്ചായത്ത് വകുപ്പിനും കൈമാറും. ഇതിന്റെ ഉദ്ഘാടനം ഇന്ന് (സെപ്. 28) ഉച്ച ഒരു മണിക്ക് അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

date