Skip to main content

വീടുകളുടെ താക്കോൽദാനവും ഹരിത ഭവനങ്ങൾക്കുള്ള സമ്മാനദാനവും ഇന്ന് (സെപ്റ്റം. 28)

കുന്നംകുളം നഗരസഭ സമ്പൂർണ പാർപ്പിട പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ പി എം എ വൈ- ലൈഫ് മിഷൻ 333 വീടുകളുടെ താക്കോൽദാനവും ഹരിതഭവനങ്ങൾക്കുള്ള സമ്മാനദാനവും ഇന്ന് (സെപ്തംബർ 28) നടക്കും.
രാവിലെ 11 ന് കുന്നംകുളം നഗരസഭ ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മിഷ സെബാസ്റ്റ്യൻ, സുമ ഗംഗാധരൻ, കെ കെ ആനന്ദൻ, കെ കെ മുരളി, ഗീത ശശി, സെക്രട്ടറി കെ കെ മനോജ് തുടങ്ങിയവർ പങ്കെടുക്കും.

date