Skip to main content

മാള ഉപജില്ലാ കലോത്സവം ഒക്ടോബർ 28 ന്

മാള ഉപജില്ലാ കലോത്സവത്തിന് ഒക്ടോബർ 28 ന് സൊകൊർസോ ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. സ്റ്റേജ് ഇതര മത്സരങ്ങൾ ഒക്ടോബർ 26 ന് നടക്കും. സൊക്കോർസോ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന സ്വാഗത സംഘം രൂപീകരണയോഗത്തിന്റെ ഉദ്ഘാടനം മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി കൺവീനർ റോണി കെ മാവേലി മേളയുടെ വിശദീകരണം നടത്തി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 14 കമ്മിറ്റികളെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം നിർമൽ സി പാത്താടൻ, ബ്ലോക്ക് പഞ്ചായത്ത് വിഭ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ടി പി രവീന്ദ്രൻ, പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ്, എ ഇ ഒ ഓഫീസ് സൂപ്രണ്ട് സുനിൽ, ബിപിഒ വി വി. ശശി, എസ്‌സിജിഎച്ച്എസ് പ്രധാന അദ്ധ്യാപിക സിസ്റ്റർ ഫ്ളവറെന്റ് തുടങ്ങിയവർ പങ്കെടുത്തു.

date