വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്: സ്‌കോറുകൾ പ്രസിദ്ധീകരിച്ചു
വൊക്കേഷണൽ ഹയർ സെക്കൻഡറി ജൂലൈയിൽ നടത്തിയ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സ്‌കോറുകൾ പ്രസിദ്ധീകരിച്ചു. www.keralaresults.nic.in, www.results.kerala.nic.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയവും സൂക്ഷ്മ പരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകൾ ഒക്‌ടോബർ 15നകം ട്രഷറിയിൽ നിശ്ചിത ഫീസൊടുക്കി അസ്സൽ ചെലാൻ, വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന സ്‌കോർ ഷീറ്റ് എന്നിവയോടൊപ്പം പോർട്ടലിൽ നൽകിയിട്ടുള്ള അപേക്ഷാ ഫാറത്തിന്റെ മാതൃക പ്രിന്റ് എടുത്ത് പൂരിപ്പിച്ച് വിദ്യാർത്ഥി പഠിക്കുന്ന സ്‌കൂൾ പ്രിൻസിപ്പാളിന് സമർപ്പിക്കണം. സ്‌കൂൾ പ്രിൻസിപ്പൽ അപേക്ഷകൾ പരിശോധിച്ച് അപാകതകൾ ഇല്ലെന്ന് ഉറപ്പാക്കിയതിനുശേഷം വിദ്യാർത്ഥികൾക്ക് കൈപ്പറ്റ് രസീത് നൽകണം. വിദ്യാലയത്തിൽ ലഭിച്ച എല്ലാ അപേക്ഷകളും 18നകം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണ്ണയത്തിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയും 0202-01-102-93-VHSE Fees എന്ന ശീർഷകത്തിൽ ഒടുക്കണം. ഉത്തരക്കടലാസ്സിന്റെ പകർപ്പ് ആവശ്യമുള്ള വിദ്യാർത്ഥികൾ പേപ്പറൊന്നിന് 300 രൂപ ഫീസ് അടച്ച് അപേക്ഷകൾ പരീക്ഷാ ഓഫീസിലേക്ക് അയക്കണം. അപേക്ഷാഫോമിന്റെ മാതൃകകൾ 2019ലെ വി.എച്ച്.എസ്.ഇ പരീക്ഷാ വിജ്ഞാപനത്തിൽ നിന്ന് ലഭിക്കും.
പി.എൻ.എക്‌സ്.3472/19
- Log in to post comments