Post Category
ആദ്യദിനത്തില്‍ തന്നെ റെക്കോര്‍ഡ് തകര്‍ത്ത് മിനിമതി...
മുരിക്കാശേരിയില്‍ നടക്കുന്ന നാഷണല്‍ ക്ലസ്സിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യഷിപ്പില്‍ 43കിലോഗ്രാം സബ്ജൂനിയര്‍ വനിതാ വിഭാഗത്തില്‍ തമിഴ്നാടിന്റെ മിനിമതി സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. കഴിഞ്ഞ വര്‍ഷം നേടിയ 85 കിലോഗ്രാം ദേശീയ റെക്കോര്‍ഡാണ് 91കിലോഗ്രാം ഉയര്‍ത്തി മിനിമതി ഭേദിച്ചത്. തടര്‍ച്ചയായ മൂന്നാം തവണയാണ് പ്ലസ് വിദ്യാര്‍ത്ഥിനിയായ മിനിമതി ദേശീയ റെക്കോര്‍ഡ് മറികടക്കുന്നത്. റെക്കോര്‍ഡ് മറികടന്നെങ്കിലും ഒരു ശ്രമം പരാജയപ്പെട്ടതിനാല്‍ മിനിമതിക്ക് ഇത്തവണ ചാമ്പ്യനാകാന്‍ സാധിക്കില്ല
date
- Log in to post comments