Skip to main content

ഇ പോസ് മാറ്റത്തിന്റെ ജനകീയ മുഖം ശില്പശാല സംഘടിപ്പിച്ചു

 ഭക്ഷ്യപൊതുവിതരണ വകുപ്പില്‍ മാറ്റത്തിന്റെ ജനകീയ മുഖമെന്ന നിലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി കട്ടപ്പന പ്രസ്‌ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച ശില്പശാല കട്ടപ്പന നഗരസഭ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്കു ശരിയായ രീതിയില്‍ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബന്‍ സി. അധ്യക്ഷനായിരുന്നു. ദേവികുളം റേഷനിംഗ് ഇന്‍സ്പെക്ടര്‍ പി. ബി. അജിത്കുമാര്‍ ക്ലാസ് നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസി. എഡിറ്റര്‍ എന്‍. ബി. ബിജു,  പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരായ രതീഷ്‌കുമാര്‍, പി. ശ്രീകല, ജോബി എന്നിവര്‍ സംസാരിച്ചു

date