Skip to main content
സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ യോഗത്തില്‍ സംസാരിക്കുന്നു

ഭക്ഷ്യ ഭദ്രതാ നിയമം :  ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കേരള സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റില്‍ ജില്ലാതല ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ഉദ്യോഗസ്ഥ സംവിധാനത്തെ ബോധവത്കരിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ യോഗത്തിന് അധ്യക്ഷത വഹിച്ച് പറഞ്ഞു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്.

2013 ല്‍ നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമത്തിന്റെ  പ്രഥമലക്ഷ്യം തിരഞ്ഞെടുക്കപ്പെട്ട മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങള്‍ക്ക് പൊതു അവബോധം നല്‍കുന്നതിനായും നിയമത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നതിന്റെ  വിവിധഘട്ടങ്ങളെ കുറിച്ചും പൊതുവായി ഉണ്ടായേക്കാവുന്ന സംശയങ്ങളെ കുറിച്ചുമാണ് ശില്പശാലയില്‍ വിഷയാവതരണം നടത്തിയത്.  2016 ല്‍  സംസ്ഥാനത്ത് നിലവില്‍ വന്ന ഭക്ഷ്യഭദ്രതാ നിയമം അനുസരിച്ച് പൊതുവിതരണ രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷ്യ ഭദ്രത നിയമത്തിന്റെ പരിധിയില്‍ മുഴുവന്‍ ഗുണഭോക്താക്കളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റേഷനിങ് സമ്പ്രദായം ആണ് സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

   ശില്പശാലയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ വി.രാജേന്ദ്രന്‍, അഡ്വ.പി വസന്ത, ദിലീപ് കുമാര്‍, രമേശന്‍ വി, എം വിജയലക്ഷ്മി, എ.ഡി.എം ആന്റണി സ്‌കറിയ, ജില്ലാ സപ്ലൈ ഓഫീസര്‍ സി.ഡേവിസ്, പൊതുവിതരണ വകുപ്പ് , ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനിതാ ശിശു വികസന വകുപ്പ് വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date