ലോക ടൂറിസം ദിനാഘോഷം 'നിറക്കൂട്ട്' ചിത്രകലാശില്പശാല സംഘടിപ്പിച്ചു
2019 ലോക ടൂറിസംദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ 'നിറക്കൂട്ട്' ചിത്രകലാ ക്യാമ്പും ചിത്രപ്രര്‍ദശനവും ചെറുതോണിയില്‍ സംഘടിപ്പിച്ചു. പോലീസ് അസോസിയേഷന്‍ ഹാളില്‍ നടന്ന ചിത്രകലാക്യാമ്പില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 'ടൂറിസവും തൊഴിലും; എല്ലാവര്‍ക്കും മെച്ചപ്പെട്ട ഭാവി' എന്നതാണ് ഈ വര്‍ഷത്തെ ലോക ടൂറിസം ദിനാചരണത്തിന്റെ മുദ്രാവാക്യം.
ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി 'സഞ്ചാരിയും പ്രകൃതിയും' എന്ന വിഷയത്തില്‍ ഡി.റ്റി.പി.സി. ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിച്ചിട്ടുണ്ടണ്‍്. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള 18 ഃ 12 വലിപ്പത്തിലുളള ചിത്രങ്ങള്‍ ഒക്‌ടോബര്‍ 5 നു മുമ്പായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പൈനാവ് സിവില്‍ സ്റ്റേഷനിലുള്ള ഓഫീസില്‍ ലഭിക്കേണ്ടണ്‍താണെന്ന് സെക്രട്ടറി ജയന്‍ പി. വിജയന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04862-232248 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും.
- Log in to post comments