Skip to main content

മുഖ്യമന്ത്രിയുടെ പോര്‍ട്ടല്‍: വകുപ്പ് മേധാവികള്‍ക്ക് പരിശീലനം 4ന്

ജില്ലയിലെ എല്ലാ വകുപ്പുകളിലും സി.എം.ഒ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന ഉദ്യേഗസ്ഥര്‍ക്ക് പോര്‍ട്ടല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പരിശീലന  പരിപാടി  ഒക്‌ടോബര്‍ നാലിന് വൈകിട്ട് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരിശീലന പരിപാടിയില്‍ എല്ലാ വകുപ്പ് മേധാവികളും പങ്കെടുക്കണമെന്ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്തിലെയും സി.എം.ഒ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍കൂടി  പങ്കെടുക്കണം. ജില്ലയിലെ എല്ലാ അക്ഷയ സംരംഭകര്‍ക്കുമുള്ള പരിശീലന പരിപാടി അന്നേ ദിവസം ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 2.30 വരെ നടത്തും.

date