Skip to main content
ശിശുദിനകലോത്സവസംഘാടകസമിതി

ശിശുദിനകലോത്സവസംഘാടകസമിതി  രൂപീകരിച്ചു

 ഈ വര്‍ഷത്തെ നവംമ്പര്‍ 14 ന്‍റെ ശിശുദിനകലോത്സവം ജില്ലാതല മത്സരവിജയികളെ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുപ്പിച്ച് കൂടുതല്‍ മികവോടെ വര്‍ണ്ണോത്സവമായി നടത്തുന്നതിന് കളക്ട്രേറ്റ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി  യോഗം തീരുമാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡണ്ട് ജില്ലാ കളക്ടര്‍ ചെയര്‍മാനും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാ വിദ്യഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ ഉപഭാരവഹികളായും സെക്രട്ടറി കണ്‍വീനറായും ഉപജില്ലാ ഓഫീസര്‍മാര്‍ വിവിധ സംഘടനാപ്രതിനിധികള്‍ ശിശുക്ഷേമസമിതി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അംഗങ്ങളായും സംഘാടക സമിതി രൂപീകരിച്ചു.

സ്കൂളുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ 18.10.19 ന് വാഴത്തോപ്പ് എച്ച്.ആര്‍.സി.ഹാള്‍ കേന്ദ്രീകരിച്ചുളള വിവിധ വേദികളില്‍ നടക്കുന്ന പ്രസംഗം, സാഹിത്യം, സംഗീതം, ചിത്രരചന, മോണോആക്ട് തുടങ്ങിയ ഇനങ്ങളിലുളള കലാമത്സരങ്ങളിലാണ് പങ്കെടുക്കുക. ഒരു കുട്ടിക്ക് രണ്ടിലധികം ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയില്ല. 50% ലധികം മാര്‍ക്കുലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ സംസ്ഥാനതല മത്സരങ്ങലിലും പങ്കെടുപ്പിക്കുന്നതാണ്. മലയാളം എല്‍.പി, യു.പി വിഭാഗം  പ്രസംഗംമത്സര വിജയികളില്‍ ആദ്യസ്ഥാനക്കാരെ കുട്ടികളുടെ പ്രധാനമന്ത്രിയടക്കമുള്ള സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കുകയും അവര്‍ 14 ന്‍റെ ചെറുതോണി സ്കൂളുകള്‍ കേന്ദ്രീകരിച്ചുള്ള റാലി നയിക്കുകയും ചെയ്യുന്നതാണ്.

മത്സരഉദ്ഘാടനം കൂട്ടചിത്രരചനാ മത്സരത്തോടെയാണ്. നവംമ്പര്‍ 14 ന് ജില്ലാ കളക്ടര്‍ പതാക ഉയര്‍ത്തും. റാലിക്കെത്തുന്ന കുട്ടികള്‍ക്ക് ലഘുഭക്ഷണം ഒരുക്കുന്നതാണ്. കുട്ടികള്‍ നേതൃത്വം നല്‍കുന്ന പൊതുസമ്മേളനം എച്ച്.ആര്‍.സി.ഹാളില്‍ നടക്കും. ഡപ്യൂട്ടി കളക്ടര്‍ എസ്. ഹരികുമാര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ റ്റി.എം. സുബൈര്‍, കെ.ആര്‍. രാമചന്ദ്രന്‍, ഡോ.റോസക്കുട്ടി എബ്രഹം, പി.കെ. രാജു, കെ. രാജു, കെ.എ. വര്‍ഗ്ഗീസ്, കെ.ജയചന്ദ്രന്‍, ജോമറ്റ് ജോര്‍ജ്, കെ.ആര്‍. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

date