Skip to main content

അപേക്ഷ ക്ഷണിച്ചു

പിന്നാക്ക സമുദായങ്ങളിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ആന്റ് ട്രെയിനിംഗ് പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്/മേറ്റ്, യു.ജി.സി/നെറ്റ്/ജെ.ആര്‍.എഫ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും മുന്‍ വര്‍ഷങ്ങളില്‍ മികച്ച റിസള്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  ംംം.ലലു.യരററ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്‌ടോബര്‍ 20. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധരേഖകളും രജിസ്‌ട്രേഷന്‍ നടത്തി ഒരാഴ്ചക്കകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. അപേക്ഷാ വിജ്ഞാപനവും വിശദവിവരങ്ങളും ംംം.യരററ.സലൃമഹമ.ഴീ്.ശി  എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 0484 2429130.

date