Post Category
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ സിറ്റിംഗ് ഒക്‌ടോബറിൽ
സംസ്ഥാന കർഷക കടാശ്വാസ കമ്മിഷന്റെ വയനാട് ജില്ലയിലെ സിറ്റിംഗ് സുൽത്താൻബത്തേരി സർക്കാർ അതിഥി മന്ദിരത്തിൽ ഒക്‌ടോബർ ഒൻപത്, 10, 11 തിയതികളിലും തിരുവനന്തപുരം ജില്ലയിൽ ആനയറ കാർഷിക വിപണന കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ 15, 16, 17, 18 തിയതികളിലും നടക്കും. ഇടുക്കിയിലെ സിറ്റിംഗ് പൈനാവ് സർക്കാർ അതിഥി മന്ദിരത്തിൽ 29, 30 തിയതികളിൽ നടത്തും. രാവിലെ 10 മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്‌സ്.3487/19
date
- Log in to post comments