Skip to main content

നിയമസഭാ സാമാജികർക്കായുള്ള പ്രഭാഷണ പരിപാടി

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജികർക്കായി 'ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയും കാർഷിക മേഖലയും' എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടിയും ചർച്ചയും ഒക്‌ടോബർ ഒന്നിന് ഉച്ചയ്ക്ക് 1.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ നടക്കും.  നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷനാവും.  കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും.  ഗവേഷകനും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ദെവിന്ദർ ശർമ്മ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
പി.എൻ.എക്‌സ്.3489/19

 

date