Skip to main content

ദുരിതാശ്വാസ സഹായങ്ങൾ കൈമാറി

ഓഗസ്റ്റ് മാസത്തിലെ പ്രളയത്തെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രളയബാധിതരെ സഹായിക്കാനായി അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാധനങ്ങളിൽ അധികം വന്നവ വിവിധ സർക്കാർ വകുപ്പുകൾക്ക് കൈമാറിയത്. വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് അഡ്വ. കെ രാജൻ കൈമാറ്റം ഉദ്ഘാടനം നിർവഹിച്ചു.
പഠനോപകരണങ്ങൾ വിദ്യാഭ്യാസ വകുപ്പിനും ശുചീകരണ വസ്തുക്കൾ ഡി.ഡി.പഞ്ചായത്തിനും കുട്ടികൾക്കും സ്ത്രീകൾക്കുമുളള വസ്ത്രങ്ങളും ഡയഫറും ഉൾപ്പെടെയുള്ള സാധനങ്ങൾ ഐ.സി.ഡി.എസ് വകുപ്പിനും മറ്റ് സാധനങ്ങൾ സാമൂഹ്യനീതി വകുപ്പിനുമാണ് കൈമാറിയത്. മാനസികാരോഗ്യകേന്ദ്രം, സർക്കാർ വൃദ്ധ മന്ദിരം എന്നിവയ്ക്കും സാധനങ്ങൾ കൈമാറി. കേടുപാടുകൾ സംഭവിക്കാത്ത സാധനങ്ങൾ ഇനി ഒരു പ്രകൃതിക്ഷോഭം ഉണ്ടായാൽ അടിയന്തര ഉപയോഗത്തിനായി ദുരന്തനിവാരണ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ സൂക്ഷിക്കും. ജില്ലാ കളക്ടർ എസ് ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഓഫീസർ ഗീത നമ്പ്യാർ, മാനസിക ആരോഗ്യകേന്ദ്രം സൂപ്രണ്ട് ടി.ആർ. രേഖ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, സാമൂഹ്യനീതി വകുപ്പ് ഓഫീസർ പ്രദീപൻ തുടങ്ങിയവർ പങ്കെടുത്തു.
 

date