Skip to main content

തൃശൂർ-പൊന്നാനി കോൾനില വികസന കൗൺസിൽ യോഗം അഞ്ചിന്

തൃശൂർ-പൊന്നാനി കോൾനില വികസന കൗൺസിൽ യോഗം ഒക്ടോബർ അഞ്ചിന് രാവിലെ 11 മണിക്ക് തൃശൂർ ടൗൺ ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കോൾ വികസന അതോറിറ്റി ചെയർമാൻ ടി.എൻ. പ്രതാപൻ എം.പി, മറ്റ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ്, കേൾനില വികസന കൗൺസിൽ അംഗങ്ങളായ എം.എൽ.എമാർ, മറ്റ് ജനപ്രതിനികൾ, കോൾ കർഷക പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് പദ്ധതികളുടെ അവതരണവും പൊതുചർച്ചയും നടത്തും.

date