Skip to main content

താൽക്കാലിക നിയമനം

തൃശൂർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലേക്ക് ലീഗൽ കം പ്രബോഷൻ ഓഫീസർ, അക്കൗണ്ടന്റ് എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. എൽഎൽബി ആണ് ലീഗൽ കം പ്രബോഷൻ ഓഫീസറുടെ യോഗ്യത. ബികോമും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമവുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. താൽപര്യമുളളവർ ബയോഡാറ്റയും പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും പകർപ്പും സഹിതം ഒക്‌ടോബർ നാല് രാവിലെ 10 ന് അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2364445, 9142034110.

date