Skip to main content

തെളിവെടുപ്പ് യോഗം ഒന്നിന്

അണക്കെട്ടുകളുടെ നിർമ്മാണം/അറ്റകുറ്റപണികൾ ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനുളള തെളിവെടുപ്പ് യോഗം ഒക്‌ടോബർ ഒന്ന് രാവിലെ 11 ന് തൃശൂർ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തും. ബന്ധപ്പെട്ട തൊഴിലാളി-തൊഴിലുടമ പ്രതിനിധികൾ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

date