Skip to main content

വന്യജീവി വാരാഘോഷം

തൃശൂർ മ്യൂസിയം-മൃഗശാലയിൽ ഒക്‌ടോബർ 2 മുതൽ 8 വരെ ആഘോഷിക്കുന്ന ഈ വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഒക്‌ടോബർ രണ്ട് രാവിലെ 9.30 ന് തൃശൂർ വിമല കോളേജ് വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന വന്യജീവിവാരം വിളംബരം ഫ്‌ളാഷ് മോബ് നടക്കും. രാവിലെ 10.15 ന് പഠന ക്ലാസ്സ്. 11.30 ന് സ്‌കൂൾ മുതൽ കോളേജ് തലം വരെയുളളവർക്കായ് ചിത്രരചന മത്സരം സംഘടിപ്പിക്കും. ഒക്‌ടോബർ മൂന്നിന് രാവിലെ 10.30 ന് യുപി തലം മുതൽ കോളേജ് തലം വരെയുളളവർക്കുളള പ്രബന്ധരചനാ മത്സരവും ഉച്ചയ്ക് 12 ന് ജീവനക്കാർക്കായി ക്വിസ് മത്സരം. ഒക്‌ടോബർ നാലിന് രാവിലെ 10.30 ന് ഹൈസ്‌കൂൾ വിഭാഗത്തിനുളള ക്വിസ് മത്സരവും ഉച്ചയ്ക്ക് രണ്ടിന് പ്ലസ് ടു മുതൽ കോളേജ് തലം വരെയുളളവർക്ക് ക്വിസ് മത്സരവും നടക്കും. ഒക്‌ടോബർ അഞ്ച് രാവിലെ 10.30 ന് ബോധവൽക്കരണ ക്ലാസ്സ്. ഒക്‌ടോബർ എട്ട് രാവിലെ 10.30 ന് സമാപനസമ്മേളനവും സമ്മാനദാനവും വൈകീട്ട് മൂന്നിന് സന്ദർശകർക്കുളള ഓപ്പൺ ക്വിസും മാജിക്ക് ഷോയും നടക്കും. പ്രസ്തുത വാരത്തിൽ സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് മൃഗശാലായിൽ പ്രവേശനം സൗജന്യമാണ്. തൃശൂർ ഫിലാറ്റലി ക്ലബിന്റെ സഹകരണത്തോടെ സ്റ്റാമ്പ്-നാണയ പ്രദർശനവുമുണ്ട്. ഫോൺ: 0487-2333056.

date