Skip to main content

കേരളോത്സവം 2019 - സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കം.

 

കേരളോത്സവം 2019 ന്റെ പ്രചരണാര്‍ഥം സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി പറളി അഞ്ചാംമൈല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല മത്സരം കെ.വി. വിജയദാസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ഗിരിജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ. രാധിക, വാര്‍ഡ് മെമ്പര്‍ ഷാജഹാന്‍, ജില്ല യൂത്ത് കോഡിനേറ്റര്‍ ടി.എം ശശി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇന്ന് (സെപ്തംബര്‍ 29) വൈകിട്ട് ആറിന് നടക്കുന്ന സമ്മാനദാനം ജില്ലാ കലക്ടര്‍ ഡി.ബാലമുരളി നിര്‍വഹിക്കും. യുവജനക്ഷേമ ബോര്‍ഡ് അംഗം അഡ്വ വി.പി. റെജീന പരിപാടിയില്‍ അധ്യക്ഷയായും. വിജയികള്‍ക്ക് ട്രോഫിയും 25000 , 10000 , 5000 എന്നിങ്ങനെ ക്യാഷ് പ്രൈസും നല്‍കും. ഒക്ടോബര്‍ 19, 20 തീയതികളില്‍ കോഴിക്കോട് ഫാറൂഖ് മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് സംസ്ഥാനതല മത്സരം.

date