Skip to main content

'സൗരോര്‍ജം നല്ല ഭാവിക്കായി' പെയിന്റിങ് മത്സരം രണ്ടിന്

 

പൊതുവിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് 'സൗരോര്‍ജം നല്ല ഭാവിക്കായി' എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ടിന് പെയിന്റിങ് മത്സരം നടത്തും. പി.എം.ജി.എച്ച്.എസ്.എസ്സില്‍ രാവിലെ 11 മുതലാണ് മത്സരം നടക്കുക. രാവിലെ ഒമ്പത് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ എട്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഡ്രോയിങ് പേപ്പര്‍ നല്‍കുന്നതാണ്. വാട്ടര്‍കളര്‍, പെന്‍സില്‍ കളര്‍ എന്നിവ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. ആദ്യമൂന്ന് സ്ഥാനക്കാര്‍്ക്ക് യഥാക്രമം 5000,3000,1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും നല്‍കും. ഫോണ്‍: 9188119409, 9946923272, 9020073773.

date