Skip to main content

വികസനസമിതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ നിശ്ചിത  തീയതിക്കുള്ളില്‍ തീരുമാനമെടുക്കണം

വികസനസമിതി യോഗത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങളിലെ തീരുമാനങ്ങള്‍  ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിക്കുന്ന തീയതിക്കുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കണമെന്ന് എ.ഡി.എം എന്‍.എം മെഹ്‌റലി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ വിഷയത്തെക്കുറിച്ച് കാര്യമായ പഠനം നടത്തി വേണം യോഗത്തില്‍ പങ്കെടുക്കേണ്ടതെന്നും എ.ഡി.എം ഓര്‍മിപ്പിച്ചു.
പ്രളയ വിവരശേഖരണം-
ജില്ലയില്‍ 42,000ത്തിലധികം വീടുകളുടെ പരിശോധന പൂര്‍ത്തിയായി
ജില്ലയിലെ പ്രളയ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി   ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  നടത്തുന്ന ഫീല്‍ഡ് സര്‍വെയില്‍ 42,000ത്തിലധികം വീടുകളുടെ പരിശോധന പൂര്‍ത്തിയായതായി ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ.ഒ അരുണ്‍ യോഗത്തെ അറിയിച്ചു.  സെപ്തംബര്‍ 30നകം മുഴുവന്‍ വീടുകളുടെയും പരിശോധന പൂര്‍ത്തിയാകും. 30 ശതമാനത്തില്‍ കൂടുതല്‍ നാശനഷ്ടം വന്ന വീടുകള്‍ മേല്‍ പരിശോധനയ്ക്ക് വിധേയമാക്കും. മേല്‍ പരിശോധനയും പൂര്‍ത്തിയാക്കി ഭവനനാശത്തിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യും. ഫീല്‍ഡ് പരിശോധന പൂര്‍ത്തിയായതിനു ശേഷം നഷ്ടപരിഹാരത്തിന് അര്‍ഹരായവരുടെ ലിസ്‌റ്‌റ് അതത് വില്ലേജു ഓഫീസുകളില്‍ പ്രസിദ്ധീകരിക്കും.
 

date