Skip to main content

കണ്ണമംഗലം,ഒതുക്കുങ്ങള്‍ കുടിവെള്ള പദ്ധതികള്‍ 30നകം പൂര്‍ത്തിയാക്കും

കണ്ണമംഗലം, ഒതുക്കങ്ങല്‍ കുടിവെള്ള പദ്ധതികളുടെ എല്ലാ ഘടകങ്ങളും പൂര്‍ത്തീകരിക്കുകയും വൈദ്യുതി കണക്ഷന്‍ ലഭ്യമാവുകയും ചെയ്തിട്ടുണ്ടെന്നും  സെപ്തംബര്‍ 30നകം മുഴുവന്‍ പൈപ്പുലൈനുകളുടെയും ചാര്‍ജിങും കമ്മീഷനിങും പൂര്‍ത്തിയാക്കുന്നതാണെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.ഡബ്‌ള്യൂ.എ പ്രൊജക്ട് ഡിവിഷന്‍ അറിയിച്ചു. എ.ആര്‍ കുടിവെള്ള പദ്ധതി, ഇരിമ്പിളിയം-എടയൂര്‍ , വളവന്നൂര്‍-കല്‍പകഞ്ചേരി, മേല്‍മുറി തുടങ്ങിയ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തികള്‍ സാങ്കേതിക തടസ്സങ്ങള്‍ നീങ്ങിയാല്‍ ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തലക്കാട് കുടിവെള്ള പദ്ധതിയിലുള്ള മൂന്ന് കിണറുകളും ഒരു ബോര്‍വെല്ലും പമ്പ്ഹൗസും പൂര്‍ത്തീകരിച്ചിട്ടുണ്ട്.  
ഇരിമ്പിളിയം ആയുര്‍വ്വേദ ആശുപത്രി കെട്ടിട പ്രവൃത്തിക്ക് 54.31 ലക്ഷം രൂപ ഭരണാനുമതി ലഭിച്ചതായും സാങ്കേതികാനുമതിയ്ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതായും പി.ഡബള്യൂഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വേങ്ങര പൊലീസ് സ്റ്റേഷന്‍, മലപ്പുറം കുടുംബകോടതി, എ.ആര്‍ നഗറിലെ ഫയര്‍ സ്റ്റേഷന്‍ തുടങ്ങിയ കെട്ടിടങ്ങളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള എസ്റ്റിമേറ്റുകള്‍ തയ്യാറാക്കി വരുന്നതായും യോഗത്തെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 പൊതുവിഭാഗത്തില്‍ നിന്നും  മുന്‍ഗണനാ കാര്‍ഡിലേക്ക് മാറുന്നതിനായുള്ള അപേക്ഷ നല്‍കുന്നതിന് നിലവില്‍ സമയ പരിധിയില്ലയെന്നും  എല്ലാ താലൂക്കുകളിലും അപേക്ഷകള്‍ സ്വീകരിച്ചുവരുന്നതായും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date