Skip to main content

ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും തൊഴിലാളികളെ അനുമോദിക്കലും 

         നന്നംമുക്ക്  ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം  ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും  100 തൊഴില്‍ ദിനങ്ങള്‍  പൂര്‍ത്തിയാക്കിയ  ദേശീയ തൊഴിലുറപ്പ്  പദ്ധതി   തൊഴിലാളികളെ അനുമോദിക്കലും സെപ്റ്റംബര്‍ 30 ന് വൈകീട്ട് മൂന്നിന്  ചങ്ങരംകുളം സ്‌നേഹ ഓഡിറ്റോറിയത്തില്‍ നടക്കും.  ഐ.എസ്.ഒ അംഗീകാരം  ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും ചടങ്ങിന്റെ ഉദ്ഘാടനവും  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍് നിര്‍വഹിക്കും. ചടങ്ങില്‍ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി അബ്ദുള്‍ കരീം അധ്യക്ഷനാകും.  100 തൊഴില്‍ ദിനങ്ങള്‍  പൂര്‍ത്തിയാക്കിയ  ദേശീയ തൊഴിലുറപ്പ്  പദ്ധതി   തൊഴിലാളികളെ  മുഖ്യാതിഥിയായ  പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം അറ്റുണ്ണി തങ്ങള്‍ അനുമോദിക്കും.  ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
 

date