Skip to main content

നിര്‍മാല്യം' പ്രദര്‍ശനം ഇന്ന് 

കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി  വൈദ്യര്‍ അക്കാദമിയിലെ ടി.എ റസാഖ് തിയേറ്ററില്‍ മലയാളത്തിലെ ആദ്യകാല ക്ലാസിക് സിനിമകളുടെ പ്രദര്‍ശന പരമ്പരയില്‍ ഇന്ന് (ഒക്‌ടോബര്‍ 29) 'നിര്‍മാല്യം' പ്രദര്‍ശിപ്പിക്കും. എം.ടി വാസുദേവന്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണിത്. ഭരത് അവാര്‍ഡ് ആദ്യമായി മലയാളത്തിന് നേടിക്കൊടുത്ത പി. ജെ ആന്റണിയുടെ കരുത്തുറ്റ കഥാപാത്രമായ വെളിച്ചപ്പാട്, നിര്‍മാല്യം എന്ന ചിത്രത്തിലാണ്.

ഞായറാഴ്ചകളിലെ പ്രതിവാര ചലച്ചിത്ര പ്രദര്‍ശനത്തില്‍ ഒകോടോബര്‍ ആറിന് ചെമ്പരത്തി പ്രദര്‍ശിപ്പിക്കും. പി.എന്‍ മോനോന്‍ സംവിധാനം ചെയ്ത ചിത്രമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ്  പ്രവേശനം.

date