Skip to main content

ഐ.എച്ച് ആര്‍.ഡി. എക്സ്റ്റന്‍ഷന്‍ സെന്റര്‍  മന്ത്രി ഡോ.കെ .ടി ജലീല്‍  ഉദ്ഘാടനം ചെയ്തു

  തവനൂര്‍ അന്ത്യാളംകുടത്ത് പുതുതായി  ആരംഭിച്ച ഐ.എച്ച് ആര്‍.ഡി. എക്സ്റ്റന്‍ഷന്‍ സെന്റര്‍ ഉന്നത വിദ്യഭ്യാസ വകുപ്പ് ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. ഐ.എച്ച്.ആര്‍.ഡി.യെ ഡീംഡ് യൂനിവേഴ്‌സിറ്റിയാക്കുന്നതിന്റെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും  ഭീമമായ പണം നല്‍കി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ചെയ്യുന്ന പ്രവണതക്കു പകരം സ്‌റ്റൈപ്പന്‍ഡ് നല്‍കി തീര്‍ത്തും  സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ഐ.എച്ച്.ആര്‍.ഡി.പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലൂടെ നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
   സംസ്ഥാനത്തെ മുഴുവന്‍ ഗവ. കോളജ് യൂനിയന്‍ ചെയര്‍മാന്‍മാര്‍ക്കും ഈ വര്‍ഷം സൗജന്യമായി ഒരാഴ്ച വിദ്യാഭ്യാസ രംഗത്ത് പ്രശസ്തമായ ലണ്ടന്‍ സന്ദര്‍ശിക്കാന്‍  പദ്ധതി നടപ്പാക്കും. സര്‍വ്വകലാശാലകളില്‍ ചിട്ടയും വ്യവസ്ഥകളും കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 75 ദിവസം മുമ്പ് തന്നെ കോളജുകളില്‍ ഒന്നാം വര്‍ഷ ഡ്രിഗ്രി ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത അധ്യായന വര്‍ഷത്തില്‍  ഒന്നാം ക്ലാസ്സ് ആരംഭിക്കുന്ന ജൂണ്‍ ആദ്യവാരം തന്നെ പ്ലസ് വണ്‍, ഡ്രിഗ്രി ഒന്നാം വര്‍ഷം, പി.ജി ഒന്നാം വര്‍ഷം ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസം, ആരോഗ്യം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും സമഗ്ര വികസനമാണ് തവനൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
  മൂന്ന് മാസവും ആറ് മാസവും കാലയളുള്ള മൂന്ന് കോഴ്‌സുകളാണ് തവനൂര്‍ ഐഎച്ച്ആര്‍ഡിയില്‍. 90 പേര്‍ക്കാണ് ആദ്യ ബാച്ചില്‍ അവസരം. 60 വയസ്സിന് മുകളിലുള്ളവര്‍ക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. പ്രതിമാസം 1000 രൂപ സ്‌റ്റൈപ്പന്റും ലഭ്യമാണ്. 
  പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി അധ്യക്ഷനായ ചടങ്ങില്‍ തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അബ്ദുള്‍ നാസര്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി മോഹന്‍ദാസ്, തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി നസീറ , ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ദേവിക്കുട്ടി, ബ്ലോക്ക് മെമ്പര്‍ പി.വി ജയരാജ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.വി .ശിവദാസ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സലീം, വട്ടംകുളം സി.എ.എസ് പ്രിന്‍സിപ്പല്‍ പി. അബ്ദുസമദ്,  തവനൂര്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ എം.പി അബ്ദുള്‍ റഹീം, തൃക്കണാപുരം ജി.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേഴ്‌സി വര്‍ഗീസ്, തവനൂര്‍ ഐഎച്ച്ആര്‍ഡി ഓഫീസര്‍ ഇന്‍ ചാര്‍ജ് ജെയ്‌മോന്‍ ജേക്കബ്, ബ്ലോക്ക് മെമ്പര്‍ വേലായുധന്‍, രാഷ്ട്രീയ നേതാക്ക•ാരായ ജ്യോതി, കെ.രാമദാസ്, കെ.പി.സുബ്രഹ്മണ്യന്‍, സദാന്ദനന്‍, പി .പി.അബ്ദുള്ള, കെ.യു. അബ്ദുള്‍ സലീം എന്നിവര്‍ സംസാരിച്ചു. ഐ എച്ച് ആര്‍ ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
 

date