Skip to main content

പോഷണ്‍ എക്‌സ്പ്രസിന്  സ്വീകരണം നല്‍കി

      പോഷണ്‍  അഭിയാന്‍  സമ്പുഷ്ട കേരളം പദ്ധതിയോടനുബന്ധിച്ച് പൊന്നാനിയില്‍ 'പോഷണ്‍ എക്‌സ്പ്രസിന് ' സ്വീകരണം നല്‍കി.  സ്വീകരണത്തോടനുബന്ധിച്ച് എം ഇ എസ് കോളജ് മുതല്‍ മാതൃ ശിശു ആശുപത്രി വരെ റാലിയും തുടര്‍ന്ന് പോഷകാഹാരങ്ങളുടെ പ്രദര്‍ശനവും നടത്തി. പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരസമിതി ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍ അധ്യക്ഷനായ ചടങ്ങില്‍ ഐ.സി.ഡി എസ് പൊന്നാനി അഡീഷനല്‍ സി.ഡി.പി.ഒ എം.പി സക്കീന, നാഷനല്‍ ന്യൂട്രീഷന്‍ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രിയ, തൃശൂര്‍ ജില്ലാ പോഷണ്‍ അഭിയാന്‍ നോഡല്‍ ഓഫീസര്‍ ഷറഫുദ്ധീന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊന്നാനി അഡീഷനല്‍, പെരുമ്പടപ്പ് , പൊന്നാനി സി ഡി എസ് പ്രൊജക്ട് ഓഫീസുകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
 

date