Skip to main content

ജില്ലാ സിവില്‍ സര്‍വീസസ് കായികമേള സമാപിച്ചു

   ജില്ലാ ആസ്ഥാനത്ത് നടന്ന  സിവില്‍ സര്‍വീസസ് കായിക മേള സമാപിച്ചു. 145 പോയന്റ്  നേടി മലപ്പുറം ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഒന്നാം സ്ഥാനവും, 117 പോയന്റ് നേടി ഏറനാട് താലൂക്ക് രണ്ടാം സ്ഥാനവും, 92 പോയന്റ് നേടി പെരിന്തല്‍മണ്ണ താലൂക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേളയില്‍  ഏഴു താലൂക്കുകളിലും, ഹെഡ്ക്വാര്‍ട്ടേഴ്‌സിലുമായി 350 ല്‍പരം കായിക താരങ്ങള്‍ പങ്കെടുത്തു. 
    ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന ചടങ്ങില്‍   സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം  സി. സുരേഷ് സമ്മാന ദാനം നിര്‍വഹിച്ചു.  ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ ബീരാന്‍കുട്ടി, പി. ശശി തുടങ്ങിയവര്‍ സംസാരിച്ചു. 
 

date