Skip to main content

റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിന്‍  ജില്ലയില്‍ ആരംഭിച്ചു

  സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേൃത്വത്തില്‍ സെപ്റ്റംബര്‍ 28 ലോക പേവിഷ രോഗ ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും നടത്തുന്ന റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 31 വരെയാണ് ജില്ലയില്‍ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയനിങിന്റെ ഭാഗമായി ജില്ലയിലെത്തിയ 10000 ഡോസ് വാക്‌സിന്‍ അനിമല്‍ ഡിസീസ് കണ്ട്രോള്‍ പ്രൊജക്റ്റ് ഓഫീസ് മുഖേന ഓരോ പഞ്ചായത്തുകളിലും  വിതരണം ചെയ്തു തുടങ്ങി. വാക്‌സിനേഷന് അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജായി 15 രൂപ ഈടാക്കും. വാക്‌സിനേഷന്‍ നടത്തിയ ഓരോ വളര്‍ത്തു നായകള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും.
   പ്രതിരോധ കുത്തി വെയ്പ്പ് ആദ്യമായി വികസിപ്പിച്ചെടുത്ത, മനുഷ്യ രാശിയെ ഒട്ടാകെ പേവിഷബാധയില്‍ നിന്ന് രക്ഷിച്ച വിഖ്യാത ശാസ്ത്രഞ്ജന്‍ ലൂയി പാസ്റ്ററുടെ ചരമ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് ലോകമെമ്പാടും സെപ്റ്റംബര്‍ 28 ലോക പേവിഷ രോഗ ദിനമായി ആചരിച്ചു വരുന്നത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളില്‍ മാരക രോഗമാണ് പേവിഷബാധ. പേവിഷബാധയേറ്റ വളര്‍ത്തു മൃഗങ്ങളുടെയും തെരുവു നായക്കളുടെയും മറ്റു മൃഗങ്ങളുടെയും കടിയേറ്റ് ഉണ്ടാവുന്ന ഈ രോഗത്തിനെതിരെ പ്രതിരോധിക്കുകയാണ്  റാബീസ് ഫ്രീ കേരള വാക്‌സിനേഷന്‍ ക്യാമ്പയിനിങിന്റെ ലക്ഷ്യം.

date