Skip to main content

വ്യാജമദ്യം: അവലോകന യോഗം ചേര്‍ന്നു

      വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ജി ഹരികുമാര്‍ അധ്യക്ഷനായി.
     വിമുക്തി ജില്ലാതല കമ്മിറ്റി ശക്തിപ്പെടുത്തുന്നതിനും ബോധവല്‍ക്കരണ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനും യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി പ്രധാനധ്യാപകര്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ക്കായി ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍ ബോധവല്‍ക്കരണം നല്‍കാനും കുടുംബശ്രീ ജാഗ്രതാസമിതികള്‍ മുഖേന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും യോഗം നിര്‍ദേശം നല്‍കി.
     യോഗത്തില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പികെ സുരേഷ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി, സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date