Skip to main content
 ജില്ലാ വികസനസമിതി യോഗത്തില്‍ നിന്ന്

ജില്ലാ വികസനസമിതി യോഗം ഇടുക്കി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കും

ഇടുക്കി മെഡിക്കല്‍ കോളേജുകളിലെയും ജില്ലാ ആശുപത്രികളിലെയും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍  ജില്ലാ വികസനസമിതി യോഗം നിര്‍ദ്ദേശിച്ചു. ഡീന്‍ കുര്യാക്കോസ് എംപിയുടെയും എസ് രാജേന്ദ്രന്‍ എം.എല്‍.എയുടെയും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെയും  നിര്‍ദ്ദേശപ്രകാരമാണ് ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ യോഗം നിര്‍ദ്ദേശിച്ചത്. കളക്ട്രേറ്റ്് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തില്‍ എല്ലാ വകുപ്പ് തല ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ലൈഫ് മിഷന്റെ ഭവനരഹിതര്‍ക്കുള്ള ഭവനനിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം നല്‍കുന്ന സ്‌കീമിന്റെ പുരോഗതി കൃത്യമായ കാലയളവില്‍ വിലയിരുത്തണമെന്നും ഈ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.  ലൈഫ് മിഷന്‍ പദ്ധതി പ്രകാരം രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുന്ന ഭൂമിയുടെ ഭവനരഹിതരുടെ ഭവന നിര്‍മ്മാണത്തില്‍ ഇടുക്കി ജില്ലയില്‍ ഇതുവരെ കരാര്‍ വെച്ച് 10682 പേരില്‍ 3513 പേര്‍ പണി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കേണ്ട വീടിന്റെ 33% ആണെന്നും 2019 ഡിസംബര്‍ മാസം 31നകം 100% പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതിനായി പതിനാറാം തീയതി ജില്ലാ കളക്ടറുടെ ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് കര്‍മ്മപരിപാടി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും  ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും  ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരുടെയും നിര്‍വഹണ ഉദ്യോഗസ്ഥരുടെയും അവലോകന യോഗങ്ങള്‍ വിളിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നുണ്ടെന്നും ലൈഫ്മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കായി ഇന്നു (29.9) മുതല്‍ എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് തൊടുപുഴക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്ന്  അതോടൊപ്പം മാങ്കുളത്ത് നിന്ന് മൂന്നാറിനും അവിടെ നിന്ന് തിരിച്ചും കെ.എസ്.ആര്‍.ടി.സി സര്‍വീസ്  നടത്തും.    വഴികാട്ടാന്‍ വാഗമണ്‍ ഏകദിന മെഗാ  ശുചീകരണത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമാകും. ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30 ന് വാഗമണ്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വമിഷന്‍ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, സ്റ്റുഡന്റ് പോലിസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് , സാക്ഷരതാ മിഷന്‍, കുടുംബശ്രീ, ജെ.ആര്‍.സി, സ്‌കൗട്ട് ആന്റ് ഗൈഡ് എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണവും വാരാഘോഷവും സംഘടിപ്പിക്കുന്നത്. പുള്ളിക്കാനം ഇടുക്കുപാറ മുതല്‍ മൊട്ടക്കുന്ന് പൈന്‍കാട് വരെ ശുചീകരിക്കും. ആയിരത്തിലേറെ പേര്‍ ശുചീകരണത്തില്‍ പങ്കാളികളാകുമെന്ന് ഹരിതകേരളം ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ജി.എസ് മധു പറഞ്ഞു.
  ഒക്ടോബര്‍ മൂന്നിന് പൈനാവ് പളയക്കുടി കോളനിയില്‍ ശുചീകരണംനടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, വാഴത്തോപ്പ്  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സിബി, മറ്റ് ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും വകുപ്പുകളും സന്നദ്ധസംഘടനകളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ രംഗങ്ങളിലുള്ളവര്‍  പങ്കാളികളാകും. ഓരോ വീട്ടില്‍ നിന്നും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നിര്‍മാര്‍ജനം ചെയ്യുക എന്നതാണ് ലക്ഷ്യം. ഒക്ടോബര്‍ നാലിന് ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം. കട്ടപ്പന നഗരസഭയില്‍ രാവിലെ 11 മുതല്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ രാവിലെ പത്തുമുതല്‍ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. ഒക്ടോബര്‍ ഒമ്പതിന്  വാരാഘോഷത്തിന്റെ സമാപനം അടിമാലി ടൗണ്‍ഹാളില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ഗാന്ധിജിയുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളുടെ പുനരാവിഷ്‌കരണം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കും. മൂന്നുമണിക്കു സമാപന സമ്മേളനത്തില്‍ എസ്. രാജേന്ദ്രന്‍ എം എല്‍ എല്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. മുരുകേശന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവ്, എഴുത്തുകാരനും പ്രഭാഷകനുമായ ആന്റണി മുനിയറ,തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസര്‍ എന്‍ സതീഷ്‌കുമാര്‍ അറിയിച്ചു.ഒക്‌ടോബര്‍ 4, 5 തീയതികളില്‍ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കട്ടപ്പനയില്‍  ലോണ്‍മേള സംഘടിപ്പിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
  യോഗത്തില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.കെ ഷീല, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date