Skip to main content
ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ് ഉദ്ഘാടനം ചെയ്യുന്നു.

 ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള സംഘടിപ്പിച്ചു

സെപ്റ്റംബര്‍ 27, 28 തീയതികളില്‍ അറക്കുളം സെന്റ് ജോസഫ് കോളേജ്, വണ്ടമറ്റം അക്വാറ്റിക് സെന്റര്‍, ഫോര്‍കോര്‍ട്ട് ഷട്ടില്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയം, സെന്റ് സെബാസ്റ്റ്യന്‍ എച്ച്.എസ്.എസ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ  നേതൃത്വത്തില്‍ ജില്ലാതല സിവില്‍ സര്‍വ്വീസ് കായികമേള സംഘടിപ്പിച്ചു.  
കായികമേളയുടെ ഉദ്ഘാടനം ഇടുക്കി ആര്‍.ഡി.ഒ അതുല്‍ എസ്.നാഥ് നിര്‍വ്വഹിച്ചു.  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷതയും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍.ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ അബ്ദുള്‍ സലാം.പി.ഖാദര്‍ സ്വാഗതവും, മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് എല്‍.മായാദേവി കൃതജ്ഞതയും അര്‍പ്പിച്ചു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ്, വാര്‍ഡ് മെമ്പര്‍ സജിമാന്‍, അറക്കുളം സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ സാജു സെബാസ്റ്റ്യന്‍, ജില്ലാ അക്വാറ്റിക് അസ്സോസിയേഷന്‍ സെക്രട്ടറി ബേബി വര്‍ഗ്ഗീസ്, ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍  അസ്സോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ തുടങ്ങി പ്രമുഖര്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആഫീസുകളില്‍ നിന്നുമായി 200 ഓളം ജീവനക്കാര്‍ കായികമേളയില്‍ പങ്കെടുത്തു.  മത്സരത്തില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്.രാജേന്ദ്രന്‍ നായര്‍  പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒക്‌ടോബര്‍ 23, 24,25 തീയതികളില്‍ തിരുവനന്തപുരത്ത്  നടക്കുന്ന സംസ്ഥാനതല സിവില്‍ സര്‍വ്വീസ് മേളയില്‍ പങ്കെടുക്കുന്നതിനുള്ള അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ടേബിള്‍ ടെന്നീസ്, നീന്തല്‍, വോളീബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, പവ്വര്‍ ലിഫ്റ്റിംഗ്, ഗുസ്തി, വെയ്റ്റ് ലിഫ്റ്റിംഗ് ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നീസ്, കബഡി, ചെസ്സ് എന്നീ ഇനങ്ങളിലേക്കുള്ള ഇടുക്കി ജില്ലാ ടീമിനെയും കായികമേളയില്‍ നിന്നും തിരഞ്ഞെടുത്തു                                                    

 

date