Skip to main content

മെഡിക്കല്‍ ഓഫീസര്‍ (വിഷ) താല്‍ക്കാലിക നിയമനം

ജില്ലാ ആയുര്‍വ്വേദ ആശുപത്രി തൊടുപുഴയില്‍ വിഷ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദ) തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഒക്‌ടോബര്‍ ഒന്നിന് രാവിലെ 10.30ന് കുയിലിമല സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ബി.എ.എം.എസ്, എം.ഡി അഗാഡ് തന്ത്ര, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി/ മതം എന്നിവ തെളിയക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

date