Post Category
സുവര്‍ണ്ണനേട്ടത്തില്‍ ജയരാജന്‍
50 വയസിനു മുകളിലുള്ളവരുടെ മാസ്റ്റര്‍ 2 വിഭാഗത്തില്‍ 74 കിലോഗ്രാമില്‍ മത്സരിച്ചാണ് കോഴിക്കോട് സ്വദേശി സി.ജയരാജന്‍ സ്വര്‍ണമെഡല്‍ നേട്ടം കരസ്ഥമാക്കിയത്. 28 വര്‍ഷത്തിലധികം പവര്‍ ലിഫ്റ്റിംഗ് രംഗത്ത് സജ്ജീവ സാന്നിധ്യമാണ് ജയരാജനെങ്കിലും ദേശിയതല മത്സരങ്ങളില്‍ ആകെ 3 തവണമാത്രമാണ് മത്സരിച്ചിട്ടുള്ളത്.സംസ്ഥാന, ജില്ലാതല മത്സരങ്ങളില്‍ വിവിധ ഇടങ്ങളില്‍ പങ്കെടുക്കുകയും നിരവിധി സമ്മാനങ്ങള്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട് ഈ 51 കാരന്‍.കോഴിക്കോട് വ്യവസായശാല നടത്തുന്നതിനിടയിലും ചിട്ടയായ പരിശീലനവും അര്‍പ്പണ മനോഭാവവുമാണ് തന്റെ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് ഇദ്ദേഹം പറയുന്നു. സ്‌ക്വാട്ട് വിഭാഗത്തില്‍ 175.5, ബെഞ്ച് പ്രസ് വിഭാഗത്തില്‍ 112.5, ഡെഡ്‌ലിഫ്്റ്റ് വിഭാഗത്തില്‍ 210 എന്നിങ്ങനെ ആകെ 500 കിലോ ഭാരമുയര്‍ത്തിയാണ് ജയരാജന്‍ സ്വര്‍ണനേട്ടം കൈവരിച്ചത്
date
- Log in to post comments