Skip to main content

മലയോരത്തിന്റെ കായിക കരുത്തായി നീനു വര്‍ഗീസ്

 

 

ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് മുരിക്കാശ്ശേരി പാവനാത്മ കോളേജ് ആതിഥേയത്വം വഹിക്കുമ്പോള്‍ കോളേജിന്റെ സ്വന്തം കായിക താരം നീനു വര്‍ഗ്ഗീസും മെഡല്‍നേട്ടത്തോടെയാണ് തിരികെ മടങ്ങുന്നത്. ഇടുക്കി പെരിഞ്ചാംകുട്ടി സ്വദേശിനിയായ നീനു കോളേജിലെ  എം എസ് സി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. കലാലയ ജീവിതത്തില്‍ പവര്‍ലിഫ്റ്റിംഗിനോട് തോന്നിയ താല്‍പര്യം പിന്നീട് ദേശീയതല മത്സരങ്ങളിലേക്കും നീനുവിനെ എത്തിച്ചു. കഴിഞ്ഞ ആറു വര്‍ഷക്കാലമായി കോളേജിന്റെ ഭാഗമായ ഈ വിദ്യാര്‍ത്ഥിനി കായിക രംഗത്തും പുതിയനേട്ടങ്ങളിലേക്ക് നടന്നടുക്കുകയാണ്. 57 കിലോഗ്രാം സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ചാണ് ഇക്കുറി നീനു വെങ്കല മെഡല്‍ സ്വന്തമാക്കിയത്. മുന്‍പ്  അന്തര്‍ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ അടക്കം പങ്കെടുത്തിട്ടുള്ള നീനു  ആദ്യ പത്ത് സ്ഥാനങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. ഏഷ്യന്‍ മീറ്റുകളില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നീനു ഇപ്പോള്‍. പെരിഞ്ചാംകുട്ടി  പഴിയിപ്പറമ്പില്‍ ബെന്നി ജോണ്‍ ലയിസമ്മ ദമ്പതികളുടെ മകളാണ് നീനു. സഹോദരന്‍ നിതിന്‍ വര്‍ഗ്ഗീസ് അധ്യാപകനാണ്.

date