തുല്യതാ പഠിതാക്കള്‍ക്ക് കലോത്സവം സംഘടിപ്പിച്ചു
സംസ്ഥാന സാക്ഷരതാ മിഷന്റെ സമ്പര്‍ക്ക പഠനകേന്ദ്രമായ കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം, പ്ലസ് വണ്‍, പ്ലസ്ടു, തുല്യതാ ക്ലാസുകളിലെ പഠിതാക്കളുടെ മുനിസിപ്പല്‍ തല കലോത്സവം രാജാസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍ അധ്യക്ഷനായി.
വികസന സ്ഥിരസമിതി ചെയര്‍മാന്‍ പി.ഉസ്മാന്‍ കുട്ടി, രാമചന്ദ്രന്‍ മീത്തില്‍, കെ.എം റഷീദ് ജില്ലാ സാക്ഷരതാ സമിതിയംഗം വനജ ടീച്ചര്‍,മജീദ് മാസ്റ്റര്‍, അബ്ദുസലിം മാസ്റ്റര്‍, മധു മാസ്റ്റര്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സെന്റര്‍ കോഓഡിനേറ്റര്‍മാരായ സുജ, സതി, ക്ലാസ് ലീഡര്‍മാരായ അഷ്റഫുദ്ധീന്‍, ജംഷീര്‍ ,എല്‍ദോ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം പൊതുമരാമത്ത് സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ വി.സുലൈഖാബി നിര്‍വ്വഹിച്ചു.
- Log in to post comments