ലൈഫ് പദ്ധതി: 100 വീടുകളുടെ താക്കോല്‍ദാനം സ്പീക്കര്‍ നിര്‍വ്വഹിച്ചു
വട്ടംകുളം ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ പൂര്‍ത്തികരിച്ച 100 വീടുകളുടെ താക്കോല്‍ വിതരണം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളാല്‍ മുന്നോട്ട് പോകുകയാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ശക്തി ലഭിക്കുമ്പോഴാണ് പ്രാദേശിക പ്രശ്‌നങ്ങളെ കൂടുതല്‍ പരിഹരിക്കാന്‍ കഴിയുകയെന്നും ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു.
താക്കോല്‍ വിതരണത്തോടൊപ്പം പഞ്ചായത്തില്‍ ലൈഫ് പദ്ധതിയ്ക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരെയും യുവ കര്‍ഷകന്‍, നെല്ല് കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, വനിത കര്‍ഷക, ക്ഷീര കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍, തുടങ്ങിയ മേഖലകളിലെ മികച്ച കര്‍ഷകരെയും പ്രളയകാലത്ത് പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെയും സ്പീക്കര്‍ ആദരിച്ചു.
സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 180 വീടുകളില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച 100 വീടുകളുടെ താക്കോല്‍ ദാനമാണ് സ്പീക്കര്‍ നിര്‍വ്വഹിച്ചത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ലക്ഷ്മി അധ്യക്ഷയായ ചടങ്ങില്‍ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കെ. ദേവിക്കുട്ടി, എം.ബി ഫൈസല്‍, പഞ്ചായത്ത് മെമ്പര്‍മാരായ എം.മുസ്തഫ, വി.പി അനിത, പി.കൃഷ്ണന്‍, പി.വി പ്രീത, കോഹിനൂര്‍ മുഹമ്മദ്, എം എ. നവാബ്, രജനി, രമണി, പത്തില്‍ അഷ്‌റഫ്, എം.എ നജീബ്, കെ.വി കുമാരന്‍, പി.കെ രാമചന്ദ്രന്‍ , ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments