Skip to main content

കുടിവെള്ള  പദ്ധതി: സ്പീക്കര്‍ സ്ഥലം സന്ദര്‍ശിച്ചു

   പൊന്നാനി, മാറഞ്ചേരി ,പെരുമ്പടപ്പ്, വെളിയംകോട്  എന്നിവിടങ്ങളിലേക്ക് ജല അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേ• പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കുടിവെള്ള പദ്ധതിയുടെ സ്ഥലമായ നരിപ്പറമ്പിലെ പമ്പ് ഹൗസ് സന്ദര്‍ശിച്ചു.  ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍  സ്പീക്കര്‍ സ്ഥലം പരിശോധിച്ചു. പരാതി ഉണ്ടാകാനിടയായ സാഹചര്യം  ഇല്ലാതിരിക്കാന്‍ നിലവില്‍ കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസുകളുടെയും കിണറിന്റെയും പരിസര പ്രദേശം വൃത്തിയാക്കാന്‍ സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 
   വിതരണം നടത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരം ശാസ്ത്രീയമായി ഉറപ്പ് വരുത്തുന്നതിനായി വരുന്ന രണ്ട് മാസത്തേക്ക് ആഴ്ച തോറും വെള്ളം ജല അതോറിറ്റി ലാബില്‍ പരിശോധന നടത്താന്‍  വേണ്ട നടപടികള്‍ സ്വീകരിക്കാനും നരിപ്പറമ്പില്‍ നടന്നു വരുന്ന പുതിയ ബൃഹത് പദ്ധതിയുമായി  ബന്ധപ്പെട്ട തൊഴിലാളികളെ ഉചിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാനും  സ്പീക്കര്‍ നിര്‍ദേശം നല്‍കി. 
  കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന ബൃഹത് പദ്ധതിയിലൂടെ സാധ്യമാകുമെന്ന് സ്പീക്കര്‍ അറിയിച്ചു.  പദ്ധതി പെട്ടെന്ന് നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
 

date