Skip to main content

അധ്യാപകര്‍ക്ക് ശാസ്ത്ര പ്രബന്ധ രചനാ മത്സരം

 

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരളത്തിലെ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള കുറിച്ചുളള തനത് മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഹയര്‍സെക്കണ്ടറി വരെയുളള അധ്യാപകര്‍ക്കായി സംസ്ഥാനതലത്തില്‍ ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ശാസ്ത്ര പ്രബന്ധം ഇംഗ്ലീഷിലോ (Times New Roman), മലയാളത്തിലോ (ML-TTKarthika) ടൈപ്പ് ചെയ്തതായിരിക്കണം, പ്രബന്ധരചന രണ്ടായിരം വാക്കുകള്‍ കവിയരുത് (A4 size paper 5 page).

എന്‍ട്രികള്‍ ഒക്‌ടോബര്‍ 20 നകം പൂരിപ്പിച്ച പ്രൊഫോര്‍മ സഹിതം തപാലില്‍ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനനന്തപുരം - 695003 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ ടി.എ സുരേഷ് (ഫോണ്‍ - 9447978921) ബന്ധപ്പെടുക. 

 

വികലാംഗ ജീവനക്കാര്‍ക്കും തൊഴില്‍ദായകര്‍ക്കുമുള്ള സംസ്ഥാന അവാര്‍ഡിന് അപേക്ഷിക്കാം

 

ഗവണ്‍മെന്റ് - സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്ന അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍/ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട വികലാംഗ ജീവനക്കാര്‍ക്കും പ്രസ്തുത മേഖലയില്‍ ഏറ്റവും കൂടുതല്‍ വികലാംഗര്‍ക്ക് തൊഴില്‍ നല്‍കിയ തൊഴില്‍ദായകര്‍ക്കും വികലാംഗക്ഷേമ രംഗത്ത് മികച്ച സേവനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങള്‍ക്കുമായി 2019 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മുന്‍വര്‍ഷങ്ങളില്‍ സംസ്ഥാന അവാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. ഒരു സ്ഥാപനത്തിലെ മൊത്തം ജീവനക്കാരില്‍ രണ്ടോ അതിലധികമോ ശതമാനം ജീവനക്കാര്‍ വികലാംഗരാണെങ്കില്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ദായകര്‍ക്കുള്ള അവാര്‍ഡിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ. 

  അന്ധര്‍, ബധിരര്‍, അസ്ഥിസംബന്ധമായ വൈകല്യമുള്ളവര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ എന്നിവരുടെ ഉന്നമനത്തിനായി മികച്ച സേവനം കാഴ്ചവക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ സേവനമേ•യുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നത്. 

നിശ്ചിത ഫോമില്‍ പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഔദ്യോഗിക രംഗത്തെ പ്രവര്‍ത്തനം, മറ്റ് പ്രവര്‍ത്തന മണ്ഡലങ്ങളെ സംബന്ധിച്ച വിവരങ്ങള്‍/ കഴിവുകള്‍ വ്യക്തമാക്കുന്നതിനുള്ള വിവരങ്ങള്‍, വൈകല്യം തെളിയിക്കുന്നതിനുള്ള രേഖകള്‍, വൈകല്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ഫോട്ടോ (പാസ്‌പോര്‍ട്ട് & ഫുള്‍സൈസ്) എന്നിവ ഒക്‌ടോബര്‍ 20- നകം  കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ സമര്‍പ്പിക്കണം.  സ്ഥാപനങ്ങളുടെ അപേക്ഷയില്‍ അതിന്റെ പ്രവര്‍ത്തനങ്ങളും ഫോട്ടോയും സി.ഡി.യില്‍ ഉള്‍പ്പെടുത്തി, അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2371911,  വെബ്‌സൈറ്റ് : www.sjdkerala.gov.in   

 

ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് പരിശീലനം

 

ബേപ്പൂര്‍, നടുവട്ടത്തുളള കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണസംഘം ഭരണസമിതിയംഗങ്ങള്‍ക്ക് രണ്‍ണ്‍ണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു.  ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളിലാണ് പരിശീലനം. താല്‍പര്യമുളളവര്‍ നാലിന് രാവിലെ 10 മണിക്കകം, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 25 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം ക്ഷീര   പരിശീലന കേന്ദ്രത്തില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2414579. 

 

ആട് വളര്‍ത്തലില്‍ പരിശീലനം

 

അലമ്പുഴ ഐ.ടി.ഐയ്ക്ക് സമീപത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ആട്് വളര്‍ത്തലില്‍ രണ്ടുദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ നാലിന്് രാവിലെ 10 മണിക്ക് മുമ്പായി കേന്ദ്രത്തില്‍ എത്തുക. ഫോണ്‍ :  0491-2815454.

 

കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 191 ലക്ഷം 

 

 

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ റോഡ് പ്രവൃത്തികള്‍ക്ക് 191 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഫണ്ട് അനുവദിച്ച റോഡുകള്‍:  കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പൊയ്യ കൂടത്താല്‍ റോഡ്, ചുണ്ടിക്കുളം അരിയില്‍ റോഡ്, കുന്നുമ്മല്‍താഴം കോട്ടാംപറമ്പ് റോഡ്, തിരുത്തിപള്ളി കല്ലറകോളനി റോഡ്, പൊയ്യ കക്കോട്ടിരി പിലാശ്ശേരി റോഡ്, മുത്തപ്പന്‍തറ വടക്കേച്ചാല്‍ റോഡ,് ഓവുങ്ങര തല്ലശ്ശേരി റോഡ്, വെസ്റ്റ് പിലാശ്ശേരി മാരിയോട് റോഡ്, വാഴപറമ്പ് പിലാശ്ശേരി റോഡ്, കണക്കഞ്ചേരി റോഡ്, തിരുത്തിമ്മല്‍പള്ളി ഇടവഴി, പൊറ്റമ്മല്‍ ഫുട്പാത്ത്, മുണ്ടക്കല്‍ കുട്ടമ്പ്രക്കുന്ന് കോളനി റോഡ് പിലാശ്ശേരി, നമ്പിടിപറമ്പത്ത് കൊല്ലരുക്കണ്ടി റോഡ്, പന്തലാംപറമ്പ് കണിയാത്ത് റോഡ് കോണ്‍ക്രീറ്റ്, തച്ചോറക്കല്‍ ഫുട്പാത്ത്. 

ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മുണ്ടപ്പുറം ചൂലൂര്‍ റോഡ്, കണ്ണംപൊയില്‍ റോഡ്, കല്ലുമ്പുറം തോട്ടോളിക്കടവ് റോഡ്, ഈസ്റ്റ് മലയമ്മ മലയമ്മ വായനശാല റോഡ്, സബ് രജിസ്ട്രാര്‍ ഓഫീസ് കൊക്കഞ്ചേരി റോഡ്, ഏരിമല തേവര്‍വട്ടം റോഡ്, സങ്കേതം വെള്ളലശ്ശേരി റോഡ്, മുന്നൂര്‍ തോട്ടമുറി അടുക്കത്തില്‍  റോഡ്, തട്ടാശ്ശേരി കുട്ടൂളിപറമ്പ് വൈദ്യരങ്ങാടി റോഡ്, കുറ്റിക്കുളം മണ്ണാറക്കല്‍ റോഡ്, പൂളപറമ്പ് മേക്കുന്നത്ത് റോഡ്.

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കുറ്റിക്കടവ് കണ്ണിപറമ്പ് റോഡ്, വെളുത്തേടത്ത്താഴം ചോലക്കല്‍ റോഡ്, പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട കരിയാത്തന്‍കാവ് പുളിക്കല്‍താഴം റോഡ്, എ.എം.എല്‍.പി സ്‌കൂള്‍ വെള്ളിപറമ്പ റോഡ്, മഞ്ഞൊടി ചെറുകുളത്തൂര്‍  ഈസ്റ്റ് കോളനി ചാലിപ്പാടം റോഡ്, ചെറുകുളത്തൂര്‍ എസ് വളവ് കിഴക്കുംപാടം മഞ്ഞൊടി റോഡ്, കട്ടയാട്ടുമീത്തല്‍ കള്ളാടിച്ചോല റോഡ്, ചിന്നന്‍ നായര്‍ റോഡ്, ബാങ്ക് ചാലിപ്പാടം റോഡ്, പുതിയോട്ടില്‍ രാരിച്ചന്‍വീട് റോഡ്, തിരുപറമ്പത്ത് പറയരുകണ്ടി പുറായില്‍ പാത്ത്‌വേ, ഗോശാലിക്കുന്ന് കുറ്റിപ്പാടം റോഡ്, പാണിയത്ത് നെല്ലിശ്ശേരി റോഡ്, ഭൂമിയിടിഞ്ഞകുഴി അരിയോറ എസ്റ്റേറ്റ് റോഡ്, പള്ളിത്താഴം ചാലിയാര്‍ റോഡ്.

പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍മഠം പഴഞ്ചീരിതാഴം റോഡ്, ഇളമന കോരംപറമ്പ് റോഡ്, അലുവങ്ങല്‍താഴം ഇട്ട്യേലിക്കുന്ന് റോഡ്, നെച്ചിയില്‍താഴം ചെനപ്പാറക്കുന്ന് റോഡ്, പെരുമണ്ണ  മുണ്ടുപാലം റോഡ്, ചെമ്പയില്‍താഴം കുയ്യില്‍തൊടിക റോഡ്, പൂവ്വാട്ടുപറമ്പ ചേപ്പാല്‍ത്താഴം റോഡ്, വള്ളിക്കുന്ന് മേലെതേവര്‍കണ്ടി സാംസ്‌കാരിക നിലയം ക്രോസ് റോഡ്, കരിങ്ങാഞ്ചേരി പെരിങ്ങാട്ട്പറമ്പ് ഫുട്പാത്ത്, ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട  തലപ്പണ പാറമ്മല്‍ റോഡ്, ചന്ദനാട്ടുപാടം റോഡ്, വട്ടക്കാട്ട് ഒളവണ്ണ ബാങ്ക് റോഡ്, പൊക്കനാരിതാഴം റോഡ്, അത്താണി ഉള്ളാട്ടില്‍ റോഡ്, ഒടുമ്പ്ര പഴയ റോഡ്, കുന്നംകുളങ്ങര  പുവത്താലി റോഡ്, തൈപാടം മാവോളി റോഡ്, വാരപ്പുറത്ത്മീത്തല്‍ ഫുട്പാത്ത്.

 

 

വിരമിച്ചു

 

ഐസിഎആര്‍- ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിലെ പ്രൈവറ്റ്  സെക്രട്ടറി  സാലി പി വി സര്‍വീസില്‍ നിന്നും വിരമിച്ചു. സ്ഥാപനത്തില്‍ 37  വര്‍ഷത്തോളം സേവനമനുഷ്ഠിച്ച സാലി വിവിധ തസ്തികകളില്‍ ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സെല്ലില്‍ പ്രൈവറ്റ്  സെക്രട്ടറി ആയി പ്രവര്‍ത്തിക്കുകയായിരുന്നു. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ സ്റ്റാഫ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ്‌നല്‍കി.  (പടം ഉണ്ട്)

 

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അപ്ലൈഡ് ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിവിധ ലാബുകള്‍ക്ക് കണ്‍സ്യൂമബിള്‍സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 10 ന് രണ്ട് മണി വരെ. ഫോണ്‍ - 0495 2383220. 

 

ശുചിത്വ വാരാഘോഷത്തിന് തുടക്കം 

 

 ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ 'ശുദ്ധി' ശുചിത്വ വാരാഘോഷത്തിന് കുന്നമംഗലം ബ്ലോക്ക് ഹാളില്‍ തുടക്കം കുറിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ വാരാഘോഷ പരിപാടി  ഉദ്ഘാടനം ചെയ്തു. 2019 സെപ്റ്റംബര്‍ 30 മുതല്‍ 5 വരെ നീളുന്ന പരിപാടികളില്‍ ഹരിതകേരളം മിഷന്‍ മുന്നോട്ടു വയ്ക്കുന്ന പ്രധാന പദ്ധതികളായ ഗ്രീന്‍ പാര്‍ട്ണര്‍ ഇനീഷ്യേറ്റീവ്, പച്ചത്തുരുത്ത്, അരുത് - വലിച്ചെറിയരുത്, കത്തിക്കരുത് ക്യാമ്പയിന്‍, ഹരിത കര്‍മ്മ- സേനാംഗങ്ങളുടെ സംഗമം, ഹരിത സമൃദ്ധി വാര്‍ഡ് പദ്ധതിയുടെ സര്‍വ്വേ, ചില്ല് വേസ്റ്റ് ക്യാമ്പയിന്‍ എന്നിവ വിവിധ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളില്‍ നടക്കും.

             ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണ എന്നീ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള ഉപഹാരം കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍ കൈമാറി. കുന്നമംഗലം എ.യു.പി സ്‌കൂള്‍ ശുചികരണ തൊഴിലാളി മിനി, ജലസംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച പി.സക്കീര്‍ ഹുസൈന്‍, ഹരിതകേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ഗ്രീന്‍ പ്രോട്ടോകോള്‍ ആശയം സ്വന്തം വീട്ടില്‍ പ്രാവര്‍ത്തികമാക്കിയ ശങ്കരന്‍ മൂസത്ത്, കരനെല്‍ കൃഷിയില്‍ മികച്ച മാതൃക സൃഷ്ടിച്ച ജയകൃഷ്ണന്‍ ടി.വി  എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

        കുന്നമംഗലം വൈസ് പ്രസിഡണ്ട് ശിവദാസന്‍ അധ്യക്ഷനായ ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.പ്രകാശ് മുഖ്യതിഥിയായി. കുന്നമംഗലം ജോയിന്‍ ബി.ഡി.ഒ ഹംസ സ്വാഗതം പറഞ്ഞ പരിപാടി  പ്രമോദ് മണ്ണടത്, ഹരിത സഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ സുരേഷ്ബാബു, കുന്നമംഗലം എ.യൂ.പി.സ്‌കൂള്‍ അധ്യാപകന്‍ ഏകനാഥന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. കുന്നമംഗലം എ.യു.പി സ്‌കൂളിലെ ശുചിത്വ സേനാംഗങ്ങളായ വിദ്യാര്‍ത്ഥികള്‍, ഹരിത കേരളം മിഷന്‍ യങ് പ്രൊഫഷണല്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ രാജേഷ് നന്ദി അറിയിച്ചു.

       

ഇ.ടെന്‍ഡര്‍ /റീ - ഇ.ടെന്‍ഡര്‍ പരസ്യം

 

           പന്തലായനി ബ്ലോക്ക് പഞ്ചയത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നു ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന  തിയ്യതി    ഒക്‌ടോബര്‍ 14 ന് അഞ്ച് മണി വരെ. വിവരങ്ങള്‍ e-tenderskeralagov.in ല്‍ ലഭ്യമാണ്. ഫോണ്‍  : 04962630800.

 

ഗതാഗത നിയന്ത്രണം

 

കോഴിക്കോട് ജില്ലയിലെ പുതിയങ്ങാടി-ഉളേള്യരി-കുറ്റ്യാടി-ചൊവ്വ റോഡിലെ എരഞ്ഞിക്കല്‍ ഭാഗത്ത് അറ്റകുറ്റപ്പണി തുടങ്ങുന്നതിനാല്‍ ഇന്ന് (01.10) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കുറ്റ്യാടി, കൊയിലാണ്ടി ഭാഗത്ത് നിന്നും അമ്പലപ്പടി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും മലാപ്പറമ്പ് വഴി പോകണം. 

 

കുട്ടിഡ്രൈവര്‍ക്കെതിരെ കേസെടുത്തു

 

ലൈസന്‍സില്ലാതെ പൊതുനിരത്തില്‍ വാഹനം ഓടിച്ച കൗമാരക്കാരനെതിരെയും അതിന് അനുവദിച്ച ഇരുചക്രവാഹനത്തിന്റെ ഉടമയ്‌ക്കെതിരെയും കൗമാരക്കാരന്റെ പിതാവിനെതിരെയും മോട്ടോര്‍ വാഹന നിയമ പ്രകാരം കേസെടുത്തു. പ്രായം തികയാത്ത പ്ലസ് ടു വിദ്യാര്‍ത്ഥി ലൈസന്‍സില്ലാതെ മൂന്ന് പേരുമായി റോഡില്‍ ഇരുചക്രവാഹനം ഉപയോഗിക്കുകയും ചെറുവറ്റയില്‍ മറ്റൊരു ഇരുചക്ര വാഹനവുമായി ഇടിച്ച് യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്നാണിത്. സംഭവ സ്ഥലത്തിനരികെയുണ്ടായിരുന്ന സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍മാരായ ഷൈജന്‍, ബിനു എന്നിവര്‍ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.  കൗമാരക്കാരനെതിരെയുള്ള കേസ് ജുവനൈല്‍ കോടതിയിലേക്ക് തുടര്‍ നടപടിക്ക് സമര്‍പ്പിക്കും.  കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതിക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടിഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ എടുക്കുന്ന ആദ്യ കേസാണിത്.              

 

 

date