അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മെഷീനുകള്‍ വരണാധികാരിക്ക് കൈമാറി
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കേണ്ട റാന്‍ഡമൈസേഷന്‍ കഴിഞ്ഞ വോട്ടിംഗ് മെഷീനുകള്‍ ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള വരണാധികാരി ബി. എസ് പ്രവീണ്‍ദാസിന് കൈമാറി. കളക്ട്രേറ്റിലെ വെയര്‍ഹൗസില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു മെഷീനുകളുടെ കൈമാറ്റം. 220 കണ്‍ട്രോള്‍ യൂണിറ്റും 220 ബാലറ്റ് യൂണിറ്റും 238 വിവി പാറ്റുകളുമാണ് വരണാധികാരി സ്വീകരിച്ചത്. റിസര്‍വ്വ് മെഷീനുകളും ഇതില്‍ പെടും. ആകെ 183 പോളിംഗ് സ്റ്റേഷനുകളാണ് അരൂരില്‍ ഉള്ളത്. ഈ മെഷീനുകള്‍ വ്യാഴാഴ്ച ഉച്ചയോടെ പള്ളിപ്പുറം എന്‍.എസ്.എസ് കോളേജിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. സ്ട്രോംഗ് റൂം 24 മണിക്കൂറും സി.സി.ടി.വി ക്യാമറ നീരിക്ഷണത്തിലും പൊലീസ് കാവലിലുമായിരിക്കും. ആധുനിക എം-ത്രീ വോട്ടിംഗ് മെഷീനുകളാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, ഉപവരണാധികാരി ആര്‍. അജയകുമാര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അജയ സുധീന്ദ്രന്‍, സഞ്ജീവ് ഭട്ട്, നസീര്‍ ബാപ്പു, അബ്ദുള്‍ സലാം ലബ്ബാ, തോമസ് കളരിക്കല്‍, സുഭാഷ് ബാബു, മുരളീധരന്‍ പിള്ള തുടങ്ങിയവര്‍ സന്നിഹിതരായി.
sir
- Log in to post comments