Skip to main content

സംഘാടക സമിതി യോഗം ചേര്‍ന്നു  

    വയനാട് ജില്ല സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരത പദ്ധതിയുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്ത്തല സംഘാടക സമിതി യോഗം ചേര്‍ന്നു.  പഞ്ചായത്ത് പ്രസിഡന്റ് പി.ഭരതന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ഫൈസല്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ മുഴുവന്‍ ഊരുകളിലെയും നിരക്ഷരരായ ആദിവാസികളെ സമ്പൂര്‍ണ്ണ സാക്ഷരതയിലേക്ക് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  വൈസ് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.പി.അഹമ്മദ്, സാക്ഷരത അസി.കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date