Skip to main content

ഇന്റര്‍വ്യൂ

സമഗ്ര ശിക്ഷാ ഇടുക്കി ജില്ലയിലെ വിവിധ ബി.ആര്‍.സികളില്‍ നിലവിലുള്ള ഐ.ഇ.ഡി.സി ആര്‍.ടിമാരുടെ ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ഒക്‌ടോബര്‍ 22ന് രാവിലെ 10.30ന് തൊടുപുഴയിലുള്ള എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത ഡിഗ്രിയും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡും അല്ലെങ്കില്‍ ജനറല്‍  ബി.എഡും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍  ഡിപ്ലോമയും. ഇവരുടെ അഭാവത്തില്‍ പ്ലസ് ടുവും സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ഡിപ്ലോമയും ഉള്ളവരെ പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും സഹിതം ഒക്‌ടോബര്‍ 22ന് ഹാജരാകണം. ഫോണ്‍ 04862 226991.
 

date