Skip to main content

പുന:രധിവാസ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ്:

 

കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍

 

 

 പ്രവാസി പുനരധിവാസ പദ്ധതിയിൽ  (NDPREM) നോര്‍ക്ക റൂട്ട്സിന്റെ  നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണ ത്തോടെ ഇന്ന് (ഒക്ടോബര്‍ 15) ന് രാവിലെ 10 മണിക്ക് കല്ലായി റോഡിലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ പുന:രധിവാസ വായ്പാ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് നടക്കും. തിരികെയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ  പരിചയപ്പെടുത്തുന്ന പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.  കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ.ഡി.സി. ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി.അജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നിയാസ്, സി.എം.ഡി ഡയറക്ടര്‍ ഡോ. ജി. സുരേഷ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി  തുടങ്ങിയവര്‍ പങ്കെടുക്കും.

 

സംരംഭകര്‍ക്ക് മൂലധന, പലിശ സബ്സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ അവര്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ടിന്റെ പകര്‍പ്പും, മൂന്ന് പാസ്സ്പോര്‍ട്ട് സൈസ്സ് ഫോട്ടോയും സഹിതം കൃത്യ സമയത്ത്  പരിപാടിയില്‍ എത്തണം.

നോര്‍ക്ക റൂട്ട്സിന്റെ വെബ് സൈറ്റായ www.norkaroots.org  ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) 0495-2304885, 2304882 നമ്പരിലും ലഭിക്കും.

 

 ടെന്‍ഡര്‍ ക്ഷണിച്ചു

 

ജോസ്.കെ.മാണി  എം.പി യുടെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതിയില്‍ മോട്ടോറൈസ്ഡ് വീല്‍ചെയര്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള അംഗീക്യത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഒക്‌ടോബര്‍ 17 വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ നം. 0495-2371911.

date