Skip to main content

ഭരണഘടന സദസ്സ്

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജനകമ്മീഷന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളിൽ സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം ചാവക്കാട് നഗരസഭ ഹാളിൽ മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി അഭിഭാഷകൻ വി എൻ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം എസ് വാസു, സെക്രട്ടറി ദിലീപ് കുമാർ, പ്രീജ ദേവദാസ്. ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് അംഗം ടി ബി ശാലിനി എന്നിവർ പങ്കെടുത്തു.

date