Skip to main content

ഉപഭോക്തൃ അവാർഡിന് അപേക്ഷ ക്ഷണിച്ചു

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാർഡിന് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഉപഭോക്തൃസംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉപഭോക്തൃസംരക്ഷണ രംഗത്ത് മൂന്ന് വർഷത്തെയങ്കിലും പ്രവർത്തനപരിചയമുളള സംഘടനകൾക്ക് അപേക്ഷിക്കാം. താൽപര്യമുളളവർ ഒക്‌ടോബർ 25 നകം അപേക്ഷ തൃശൂർ ജില്ലാ സപ്ലൈ ഓഫീസിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഉപഭോക്തൃ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ്, കളക്ടറേറ്റ്, ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

date